Actress Bhama summer season beauty care tips

വെയിലേറ്റ് വാടല്ലേ
ചൂട്ടുപൊള്ളുന്ന വേനൽക്കാലം വരവായി. ഒപ്പം സൗന്ദര്യപ്രശ്നങ്ങളും. സുന്ദരികളുടെ ഉറക്കം കെടുത്തുന്ന സമയമാണ് വേനൽ. അമിതമായ വിയർപ്പും വെയിലുകൊണ്ട് ചർമ്മം കരുവാളിക്കുന്നതും നിർജ്ജലീകരണവുമൊക്കെ വേനൽക്കാലത്തെ സാധാരണ പ്രശ്നങ്ങളാണ്. സൗന്ദര്യസംരക്ഷണത്തിൽ ഒട്ടൊന്ന് ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ ഈ സൗന്ദര്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാവുന്നതേയുള്ളൂ. വേനലിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സൗന്ദര്യക്കൂട്ടുകൾ ഉണ്ട്. ഇത് നിങ്ങളുടെ ചർമ്മം എല്ലായഴും സുന്ദരമായിരിക്കാൻ സഹായിക്കും.
വെയിലേറ്റുള്ള കറുപ്പ്
 വേനലിൽ എല്ലാവരെയും അലട്ടുന്ന ഒന്നാണ് വെയിലേറ്റ് ചർമ്മം കരുവാളിക്കുന്നത്. 4 ടേബിൾ സൂൺ പാൽ, 1 ടേബിൾ സൂൺ തേൻ, 2 ടേബിൾ സൂൺ നാരങ്ങാനീര് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മൂന്നാഴ്ചയി ലൊരിക്കൽ ഇത് ചെയ്യുന്നത് ചർമ്മത്തിലെ കരുവാളിപ്പ് മാറ്റി സ്വാഭാവിക നിറം നൽകാൻ സഹായിക്കും. ഇല്ലെങ്കിൽ തൈരും തേനും നാരങ്ങാ നീരും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത് ചർമ്മത്തിന് നിറം നൽകും. സ്വാഭാവിക ഭംഗിക്ക്  കടുത്ത വെയിലും ചൂടു കാറ്റുമൊക്കെ കൂടുതൽ സഹിക്കേണ്ടി വരുന്നത് മുഖചർമ്മം തന്നെ. ഇത് മുഖ ചർമ്മത്തിലെ പുറം പാളിയിൽ അഴുക്ക് അടിഞ്ഞു കൂടി ചർമ്മം വരണ്ടതാക്കാനും പാടുകൾ വീഴ്ത്താനും കാരണമാകും. പ്രകൃതി ദത്തമായ എക്സ്ഫോളിയേഷനാണ് ഇതിനൊരു പ്രതിവിധി. ഒരു ടീസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതുപയോഗിച്ച് രണ്ടോ മൂന്നോ മിനിട്ട് മുഖത്ത് ഉരസുക. ശേഷം ഉണങ്ങാൻ അനുവദിക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ നാരങ്ങാ നീര്, മൂന്ന് മല്ലിയില, തൈര് എന്നിവ നന്നായി മിക്സ് ചെയ്ത കൂട്ടും നല്ലൊരു എക്സ്ഫോളിയേറ്ററാണ്.
തിളക്കം വീണ്ടെടുക്കാൻ 
 വെയിലേറ്റ് മങ്ങിയ ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും ഉണ്ട് വഴികൾ. പൈനാപ്പിൾ പൾപ്പ്, പപ്പായ പൾപ്പ്, മഞ്ഞൾ എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങാൻ അനുവദിക്കുക. 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖക്കുരു ഉള്ളവരാണെങ്കിൽ 3 ടേബിൾസൂൺ വെള്ളരി നീര്, 1 ടേബിൾ സൂൺ നാരങ്ങാനീര്, മഞ്ഞൾ, തുളസി എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം 
ശ്രദ്ധിക്കാൻ 
പത്തുമണിക്കും മൂന്നു മണിക്കും ഇടയിലുള്ള വെയിൽ കഴിവതും ഏൽക്കാതെ നോക്കുക. 
വെയിലത്ത് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുട ഉപയോഗിക്കുക
വെയിലുകൊണ്ട് ചർമ്മം കരുവാളിച്ചു പോകുന്നത് ഒഴിവാക്കാൻ സൺ സ്ക്രീൻ ലോഷൻ ഉപോയഗിക്കാം  
സിന്തറ്റിക് വസ്ത്രങ്ങൾക്ക് പകരം കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക 
അമിത വിയർപ്പാണ് പ്രശ്നമെങ്കിൽ രണ്ടു നേരം കുളിയാകാം. 
ഏറെ ചൂടുള്ള ഭക്ഷണസാധനങ്ങൾ കഴിവതും ഉപേക്ഷിക്കുക. 
ചർമ്മം കാക്കാൻ 
ചർമ്മം ഊർപ്പത്തോടെയിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. പ്രത്യേകിച്ച് വേനലിൽ 
വേനലിൽ ഒരു ടോണർ ഉപയോഗിക്കാം, റോസ് വാട്ടർ മികച്ചൊരു പ്രകൃ തിദത്ത ടോണർ ആണ്. 
ദിവസവും രണ്ടുനേരം മുഖം കഴുകാൻ ശ്രദ്ധിക്കണം. 
ചർമ്മസംരക്ഷണത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റും ശീലമാക്കണം. 
നല്ല ഉറക്കവും ആവശ്യത്തിന് വ്യായാമവും അത്യാവശ്യം തന്നെ.

Post a Comment

0 Comments